Breaking News

ഡിഎംകെയെ സ്റ്റാലിന്‍ നയിക്കും

എം.കെ സ്റ്റാലിനെ ഡിഎംകെയുടെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേനയാണ് അധ്യക്ഷ പദവിയിലേക്ക് സ്റ്റാലിനെ തിരെഞ്ഞെടുത്തത്. സംഘടനയുടെ ഖജാന്‍ജിയായി മുതിര്‍ന്ന നേതാവും പാര്‍ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എസ് ദുരൈമുരുഗനെയും നിയമിച്ചു. ഇന്ന് വൈകുന്നേരം സ്റ്റാലിന്‍ ചുമതലയേല്‍ക്കും.

അര നൂറ്റാണ്ടുകാലം അധ്യക്ഷ പദവിയിലിരുന്ന എം കരുണാനിധിയുടെ പിന്‍ഗാമിയായാണ് സ്റ്റാലിന്‍ ഡിഎംകെയുടെ അമരത്ത് എത്തുന്നത്. പാര്‍ടിയുടെ രണ്ടാമത്തെ അധ്യക്ഷനാണ് എംകെ സ്റ്റാലിന്‍.

മൂത്ത സഹോദരന്‍ എംകെ അഴഗിരി മാത്രമാണ് സ്റ്റാലിന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനെ എതിര്‍ത്തത്. കരുണാനിധിയുടെ യഥാര്‍ഥ അനുയായികള് തനിക്കൊപ്പമാണെന്നായിരുന്നു അഴഗിരിയുടെ വാദം. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് 2004ല്‍ അഴഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി വിശ്രമത്തിലായതിനാല്‍ 2017 ജനുവരിയില്‍ സ്റ്റാലിന്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.

വരാനിരിക്കുന്ന ലോക സഭാ തെരഞ്ഞെടുപ്പാകും പാര്‍ടി സാരഥി എന്ന നിലയില്‍ സ്റ്റാലിന്റെ മുന്നിലുള്ള ആദ്യ കടമ്പ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top