Kerala

ഒരു ചിത്രം വാങ്ങൂ, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാന്‍ വ്യത്യസ്തമായ ചിത്രപ്രദര്‍ശനവുമായി ഒരുപറ്റം കലാകാരന്‍മാര്‍. കാലവര്‍ഷം 2018 എന്ന പേരില്‍ കേരള ലളിതകലാ അക്കാദമിയും കലാകാര്‍ കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലാണ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ വാങ്ങിക്കാം. 1000 മുതല്‍ 1500 രൂപ വരെയാണ് ചിത്രത്തിന്റെ വില. ‘ഒരു ചിത്രം വാങ്ങൂ, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ’എന്നതാണ് ചിത്രകാരന്‍മാര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം. ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം 30 വരെ നീണ്ടുനില്‍ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top