Breaking News

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്ക് പോകും. ചെങ്ങന്നൂരില്‍ ഒരു മണിക്കൂറോളം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിക്കും. ചെങ്ങന്നൂരില്‍ നിന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിക്കും. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലുവയിലെത്തി ദുരന്തബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തും. 2.30ന് ആലപ്പുഴയില്‍ നിന്നു കൊച്ചിയിലേക്കു തിരിക്കും. 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.

ബുധനാഴ്ച എറണാകുളത്തുനിന്ന് കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top