രക്ഷാബന്ധനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച് പുറത്തിറക്കിയ രാഖി ഗുജറാത്തിലെ സൂറത്തില്‍ താരമായിരിക്കുകയാണ്. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഈ രാഖിയുടെ വില കേട്ടാല്‍ ഞെട്ടും. 50,000 മുതല്‍ 70,000 രൂപ വരെയാണ് ഈ രാഖിയുടെ വില.
മോദിക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികളും നിര്‍മ്മിച്ചിട്ടുണ്ട്. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയതായി കടയുടമ വ്യക്തമാക്കി. രക്ഷാബന്ധനോട് അനുബന്ധിച്ച് നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികള്‍ പുറത്തിറക്കിയുന്നു.