Kerala

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം; ആകെ മെഡല്‍ നേട്ടം 22

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ടെന്നിസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. കസാഖിസ്താന്‍ ജോഡികളായ അലെക്‌സാന്ദര്‍ ബുബ്ലിക്ക്- ഡെനിസ് യെവ്‌സേവ് സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്ന ബൊപ്പണ്ണ സഖ്യത്തോട് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കസാഖിസ്ഥാന് കഴിഞ്ഞില്ല. സ്‌കോര്‍: 6-3, 6-4. ആറ് സ്വര്‍ണ്ണവും 4 വെള്ളിയും 12 വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയുടെ ആകെ നേട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top