Kerala

വീട് വൃത്തിയാക്കാന്‍ ചെലവേറുന്നു

പ്രളയം ദുരിതം വിതച്ച വീടുകള്‍ വൃത്തിയാക്കാന്‍ ഏറ്റവും കുറഞ്ഞത് 10,000 മുതല്‍ 20,000 വരെ ചെലവ് വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ വീട് വൃത്തിയാക്കാനും കിണര്‍ ശുചീകരിക്കാനും പ്രതിദിനം 1500 രൂപയാണ് കൂലിയായി ആവശ്യപ്പെടുന്നത്.

വീട് ശുചീകരിക്കുവാന്‍ ഏറ്റവും അത്യാവശ്യമായ ബ്ലീച്ചിങ്ങ് പൗഡറിന്റെ കടുത്ത ക്ഷാമമാണ് നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലുമുളള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതും ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഒരു ജന്മം കൊണ്ട് കഷ്ടപ്പെട്ട് നിര്‍മ്മിച്ച വീടുകള്‍ നശിച്ചത് ഒട്ടേറെ പേരെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അലയുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെ അനുഭാവ നിലപാടിനായി ഉറ്റു നോക്കുകയാണ്. വീട് താമസയോഗ്യമാക്കാനും വീട്ടുപകരണങ്ങള്‍ വാങ്ങാനും പലിശരഹിതമായി 1 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് പ്രതീക്ഷയുണര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top