Kerala

നെല്ലിയാമ്പതി ഒറ്റപ്പെട്ട നിലയില്‍ തുടരുന്നു: മരുന്നുകളും സാധനങ്ങളും എത്തിക്കുന്നത് തലച്ചുമടായി

കേരളത്തിലെ പ്രളയക്കെടുതിയുടെ ആക്കം കുറഞ്ഞെങ്കിലും ഇപ്പോഴും നെല്ലിയാമ്പതി ഒറ്റപ്പെട്ട നിലയില്‍ തന്നെ തുടരുകയാണ്. മരുന്നുകളും മറ്റു അവശ്യസാധനങ്ങളും തലച്ചുമടായാണ് എത്തിക്കുന്നത്. നെല്ലിയാമ്പതിയുടെ പരിസ്ഥിതി പ്രദേശങ്ങളിലെ റോഡുകളെല്ലാം തന്നെ തകര്‍ന്നതിനാല്‍ ഹെലികോപ്റ്ററില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം തുടരാനാകൂ.

കാപ്പി കൃഷിയുടെ കേന്ദ്രമാണ് നെല്ലിയാമ്പതി. ഇപ്പോള്‍ കാപ്പിക്കുരു പറിക്കേണ്ട സമയമായതിനാല്‍ കച്ചവടത്തിനായി പുറംദേശങ്ങളിലേക്ക് അയക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനാല്‍ നെല്ലിയാമ്പതി പ്രദേശത്തെ ജനങ്ങളുടെ വരുമാനമാര്‍ഗ്ഗവും ഇല്ലാതായിരിക്കുകയാണ്.

പോത്തുണ്ടി ഡാമില്‍ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയുള്ള വഴിയില്‍ 74 സ്ഥലങ്ങളിലായി വലിയ മരങ്ങള്‍ വീണ് റോഡ് തകര്‍ന്നിരുന്നു. അവിടെ കുടുങ്ങിയവര്‍ക്ക് വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമില്ല. നെല്ലിയാമ്പതി പ്രദേശങ്ങള്‍ എല്ലാം രീതിയിലും ഒറ്റപ്പെട്ടു തന്നെ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top