കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലായ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്പിയായിട്ടാണ് നിയമനം. കസ്റ്റഡി കൊലപാതകത്തില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
അതേസമയം എ.വി.ജോര്‍ജിനെതിരായ വകുപ്പുതല അന്വേഷണം തുടരുമെന്നും പൊതുഭരണ വകുപ്പ് ഇന്നലെ രാത്രി 11 മണിയോടെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതുവരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.