ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ അടുത്ത മാസപൂജ മുതല്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. പ്രളയത്തില്‍ പമ്പയിലെ പരിസ്ഥിതിക്ക് നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. നിലയ്ക്കല്‍ നിന്ന് കെ. എസ്.ആര്.ടി.സി. ബസുകളോ ദേവസ്വംബോര്‍ഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കണം. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പമ്പ കടക്കുന്നതിന് താത്കാലിക നടപ്പാലം ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണ്. വെള്ളിയാഴ്ചത്തെ മന്ത്രിതലയോഗം ഇക്കാര്യം തീരുമാനിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുക്കും.
അടുത്ത മാസപൂജ മുതല്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം
By
August 24, 2018 11:23 am