Kerala

കാണിപ്പയ്യൂരിന് ശനിദശ ഗണിച്ച് ട്രോളന്മാര്‍ ; മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമല്ലേയെന്ന് കാണിപ്പയ്യൂര്‍

എല്ലാവരുടേയും സമയം നോക്കി ഗുണ-ദോഷ ഫലങ്ങള്‍ പ്രവചിക്കുന്ന ജ്യോതിഷി കാണിപ്പയ്യൂരിന് ഇപ്പോള്‍ ശനി ദശ ഗണിച്ച് കൊടുത്തിരിക്കുകയാണ് മലയാളി ട്രോളന്മാര്‍.

ആഗസ്ത് ആദ്യവാരം മുതല്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ കേരളം പ്രളയത്തിലാണ്ടു പോയ കാഴ്ചയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ജൂലൈ രണ്ടാം വാരം മുതല്‍ മഴ കുറയുമെന്നും വൈദ്യുതി ഉത്പാദന വിതരണ കാര്യങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നുമാണ് കാണിപ്പയ്യൂരിന്റെ വിഷു ഫലത്തില്‍ പറയുന്നത്. ഈ പ്രവചനത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിയ വഴിയിലൂടെ കാണിപ്പയ്യൂരിനെ അളുകള്‍ ചേര്‍ന്ന് തോളിലിരുത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും ചേര്‍ത്തു വച്ചാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ തനിക്ക് അബദ്ധം പറ്റിയതായി കരുതിയാല്‍ മതിയെന്ന് കാണിപ്പയ്യൂര്‍ പറയുന്നു. നാല് പതിറ്റാണ്ടോളമായി ജ്യോതിഷ പ്രവചനം നടത്തുന്ന ആളാണ് ഞാന്‍. ജ്യോതിഷ ശാസ്ത്രത്തിന് തെറ്റുപറ്റാറില്ല. എനിക്ക് അബദ്ധം പറ്റിയതാണ്. മനുഷ്യരാകുമ്പോള്‍ തെറ്റുകള്‍ സ്വാഭാവികമല്ലേ എന്നും കാണിപ്പയ്യൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജൂണ്‍ 25 മുതല്‍ ജൂലൈ 4 വരെ ഏറ്റവും കനത്ത മഴ. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല്‍ 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്‍വ്വതങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്‍ഷം ലഭിക്കില്ല. അങ്ങനെ മഴ ലഭിക്കുമെന്ന ധാരണയൊന്നും മന്ത്രിമാര്‍ക്ക് വേണ്ട. അതുകൊണ്ട് വൈദ്യുതി ഉല്പാദനം, വിതരണം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കുറച്ചൊക്കെ ജാഗ്രത കാണിക്കേണ്ടി ഇരിക്കുന്നു എന്നാണ് കാണിപ്പയ്യൂരിന്റെ 2018ലേക്കുള്ള വിഷുഫലപ്രവചനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top