Kerala

യുഎഇയുടെ 700 കോടി വേണ്ട; സഹായധനം നിരസിച്ച് കേന്ദ്രസര്‍ക്കാര്‍

യുഎഇയുടെ സഹായധനം നിരസിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ യുഎഇ ഗവണ്‍മെന്റിനെ അറിയിച്ചു. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള കഴിവുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം കേരളം ആവശ്യപ്പെട്ട 2000 കോടിക്ക് പകരം 500 കോടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനം ആവശ്യപ്പെട്ട തുക നല്‍കാതെ മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍കൂടി തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വന്‍ ജനപ്രതിഷേധമാണ് ഉയരുന്നത്.

അവസാനമായി 2004ലാണ് ഇന്ത്യ മറ്റൊരു രാജ്യത്ത് നിന്നും സഹായം സ്വീകരിക്കുന്നത്. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. അതേസമയം, അമേരിക്ക, ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top