Kerala

യുഎഇ പ്രഖ്യാപിച്ച 700 കോടി കേരളത്തിലെത്തുമോ ? കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനം

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പെരുന്നാള്‍ സമ്മാനം പോലെയെത്തിയ വാര്‍ത്തയാണ് യുഎഇ 700 കോടി രൂപ സഹായം നല്‍കും എന്നത്. ആദ്യ ഘട്ടമായി പ്രഖ്യാപിച്ച 100 കോടിയും പിന്നീട് പ്രഖ്യാപിച്ച 500 കോടിയുമായി ആകെ 600 കോടി രൂപയാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനും മുകളില്‍ നില്‍ക്കുന്ന അന്യരാജ്യത്തിന്റെ കനിവിനുമുന്നില്‍ മലയാളികള്‍ തങ്ങളുടെ ഹൃദയം സമര്‍പ്പിക്കുകയാണ്.

എന്നാല്‍ യുഎഇ പ്രഖ്യാപിച്ച 700 കോടി ധനസഹായം സ്വീകരിക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. രാജ്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം കൈപ്പറ്റുന്നത് ഇന്ത്യ നേരത്തെ അവസാനിപ്പിച്ചിരുന്നു എന്ന കാരണം കാട്ടി യുഎഇയുടെ 700 കോടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. 2007ല്‍ അന്നത്തെ യുപിഎ സര്‍ക്കാറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വാങ്ങുന്നത് അവസാനിപ്പിച്ചത്. രാജ്യത്തിന്റെ സഹായം എന്ന നിലയില്‍ അല്ലാതെ വ്യക്തികള്‍ക്ക് സഹായിക്കാമെന്നും അതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സഹായമായി വാങ്ങാതെ കടമായി തുക വാങ്ങാം. അങ്ങനെയായാല്‍ തിരിച്ചടവ് പിന്നീട് സംസ്ഥാനത്തിന് ബാധ്യതയാകും. നിലവില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടായ ശ്രമത്തിലൂടെ ദുരന്തത്തെ നേരിടാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top