കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാപുകളില്‍ അത്യാവശ്യം വേണ്ടത്, പ്രമേഹം,രക്തസമ്മര്‍ദം,പനി, തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ മരുന്നുകളാണ്. മെഡിക്കല്‍ ടീമിന്റെ സഹായമാണ് വിവിധ ക്യാപുകളില്‍ വേണ്ടത് പരുമല ആശുപത്രിയില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റര്‍ പള്ളിയുടെ ഗ്രൗണ്ടിലിറക്കി മരുന്നുകള്‍ എത്തിച്ചു.
ദുരിതാശ്വാസ ക്യാപുകളിലെത്തിയ പലരും അവരുടെ ജീവന്‍രക്ഷാ മരുന്നുകള്‍ വീടുകളില്‍ നിന്ന് എടുത്തിട്ടില്ല. പലര്‍ക്കും വെളളം പൊങ്ങിയതോടെ കൈവശമുള്ള മരുന്നുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
മരുന്നിന് പുറമേ നൈറ്റികള്‍, അടിവസ്ത്രങ്ങള്‍,ലുങ്കികള്‍,മുണ്ടുകള്‍,സാരികള്‍,തോര്‍ത്തുകള്‍,ബെഡ്ഷീറ്റുകള്‍,കമ്പിളി പുതപ്പുകള്‍,ഡയപ്പറുകള്‍,സാനിറ്ററി നാപ്കിനുകള്‍,ഡ്രൈ ഫുഡുകള്‍, ഏത്തപ്പഴം, പൊടിയരി, ആവി പിടിക്കാനുള്ള ഉപകരണം, മൊബൈല്‍ എമര്‍ജന്‍സി ചാര്‍ജറുകള്‍ എന്നിവയാണ് അത്യാവശ്യം വേണ്ടത്.