Business

റെക്കോര്‍ഡ് ഉയരങ്ങളില്‍ ഓഹരി വിപണി

ഓഹരി വിപണി വിലക്കയറ്റത്തിന്റെ പ്രളയത്തില്‍ പെട്ട് റെക്കോര്‍ഡ് നിലവാരത്തിലെത്തി. വാരാദ്യ ദിനമായ തിങ്കളാഴ്ച്ച നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചുകൊണ്ട് സെന്‍സെക്‌സും നിഫ്റ്റിയും റെക്കാര്‍ഡ് ഉയരങ്ങളിലെത്തി.

മുംബൈ വിലസൂചിക സെന്‍സെക്‌സ് 330 പോയിന്റ് വര്‍ദ്ധനവോടെ 38278 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81 പോയിന്റ് ഉയര്‍ന്ന് 11551 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിക്കും ഇന്ന് കരുത്ത് പകര്‍ന്നത്. അമേരിക്ക-ചൈന വ്യാപാര യുദ്ധ കരാറിന് ശുഭകരമായ ഒരന്ത്യം, വരാനിരിക്കുന്ന ഇരും രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയോടെ പരിഹരിക്കപ്പെടുമെന്നാണ് ഏഷ്യന്‍ വിപണി വൃത്തങ്ങള്‍ കരുതുന്നത്. ഈ ശുഭാപ്തി വിശ്വാസമാണ് ഏഷ്യന്‍ വിപണിയില്‍ ഗുണകരമായി പ്രതിഫലിച്ചത്.

മെറ്റല്‍ (ലോഹം) ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഓട്ടോ ഓഹരികളാണ് ഇന്നത്തെ വിപണി മുന്നേറ്റത്തിന് പ്രധാനമായും കരുത്തേകിയത്. ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ, ടാറ്റാ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി.

എല്‍ ആന്‍ഡ് ടിയുടെ ഓഹരികള്‍ക്ക് 7 ശതമാനം നേട്ടമുണ്ടായി. എന്നാല്‍ ഇന്‍ഫോസിസ് ഓഹരികളുടെ വിലയിടിഞ്ഞു. വലിയ നേട്ടങ്ങളും ക്രമമായ മു്‌ന്നേറ്റവും നിക്ഷേപകരില്‍ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ സാങ്കേതിക തിരുത്തലിന് ഏത് നിമിഷവും വിപണി വിധേയമാവുമെന്നും വിദഗ്ദര്‍ സൂചന നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top