Kerala

കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോടഭ്യര്‍ത്ഥിച്ച് രക്ഷാപ്രവര്‍ത്തകന്‍

പ്രളയത്തില്‍ പിടഞ്ഞ നിരവധിയാളുകളെ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. അത്തരത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട തങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഒരു യുവാവ്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഖായിസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുഖ്യമന്ത്രി ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുകയും അവര്‍ക്ക് 3000 രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് അഭ്യര്‍ഥനയുമായി  ഖായിസ് ഫെയ്സ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

‘ഞാന്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്. ഇന്നലെ എന്റെ കൂട്ടുകാര്‍ക്കൊപ്പം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനു പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും’ ഖായിസ് വീഡിയോയില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് മൂവായിരം രൂപവച്ച് കൊടുക്കുന്നുവെന്ന് അറിഞ്ഞതില്‍ സങ്കടമുണ്ടെന്നും ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ടെന്നും ഖായിസ് വീഡിയോയില്‍ പറയുന്നു. അതേസമയം നഷ്ടപ്പെട്ട അല്ലങ്കില്‍ കേടായ ബോട്ടുകള്‍ റിപ്പയര്‍ ചെയ്തു തരുമെന്നു പറഞ്ഞത് വളരെ നല്ല കാര്യമാണെന്നും ഖായിസ് പറയുന്നു.

 

ഇതിനോടകം 28000ല്‍ അധികം തവണ വീഡിയോ ഷെയര്‍ ചെയ്യുകയും നാലുലക്ഷത്തില്‍ അധികം ആളുകള്‍ വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top