കൊച്ചി: പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട ഇടിഞ്ഞു വീണ് മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പള്ളിമേട ഇടിഞ്ഞുവീണ് മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊച്ചൗസേപ്പ്, ജോമോന്, പൗലോസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെടുത്തത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല. പനയ്ക്കല്‍ ജെയിംസ്, ശൗരിയാര് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. ശക്തമായ വെള്ളക്കെട്ടില്‍ കുതിര്‍ന്ന പള്ളിമേട ഇവരുടെ മേലെക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.