Latest News

വൈക്കം,തലയോലപ്പറമ്പില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം

കേരളത്തിലുടനീളം വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ഇന്നലെ മുതല്‍ വൈക്കം,തലയോലപ്പറമ്പ് മേഖലകളിലും വൈക്കം കായലിലും ജലനിരപ്പുയരുകയാണ്. വെള്ളം സാവധാനം ഉയരുന്നുണ്ടെങ്കിലും
കായലില്‍ നിന്ന് കടലിലേക്ക് വെള്ളം തീരെ ഒഴുകി പോകുന്നില്ല. വൈക്കത്തേ 92 ക്യാപുകളിലായി 28,000 പേര്‍ ദുരിതാശ്വാസക്യാപില്‍ താമസിക്കുന്നുണ്ട്. വെള്ളം താഴാന്‍ കുറഞ്ഞത് 2 ആഴ്ചയെങ്കിലും വേണ്ടി വരും. വൈക്കം എം.എല്‍.എ സി.കെ ആശയുടെ പി.എ. സുരേഷ് കുമാര്‍ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

മുവാറ്റുപുഴ ആറിന്റെ കൈവഴിയിലൂടെ വൈക്കത്ത് എത്തുന്ന വെള്ളം മുഴുവന്‍ കായലില്‍ കെട്ടികിടക്കുന്ന ഒരസാധാരണ പ്രതിഭാസമാണിത്. ഇന്നലെ മുതല്‍ വെള്ളം കയറിയതോടെ ജനങ്ങളെ ഈ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top