Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 65 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബജ്‌റംഗ് സ്വര്‍ണം നേടിയത്.

ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാറും 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാറും ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയിരുന്നു. ഈ തോല്‍വിയെ മറക്കാന്‍ ബജ്‌റംഗിന്റെ സ്വര്‍ണം കൊണ്ട് സാധിക്കും. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി. എന്നാല്‍ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഞായറാഴ്ച വൈകിട്ടു നടന്ന ഫൈനലില്‍ 1:57.75 സമയം കുറിച്ചാണ് സജന്‍ അഞ്ചാമത് എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top