കനത്ത മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തെ പൊതുഗതാഗതം ഏതാണ് നിലച്ച മട്ടാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇനിയും പഴയ നിലയിലേക്കെത്തിയില്ല. അതുകൊണ്ട് എവിടേക്കെങ്കിലും യാത്രയ്ക്കിറങ്ങും മുമ്പ് ബസുകളുടെ സമയക്രമം വിളിച്ച് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഇതിനായി ഓരോ ജില്ലയിലെയും എന്‍ക്വയറി നമ്പറുകളും കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ട്.