Kerala

രക്ഷപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന തിരുവനന്തപുരത്ത്

പ്രളയക്കെടുതി തുടരുന്ന സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന എത്തി. പുണെയില്‍നിന്ന് രണ്ടു ഗ്രൂപ്പ് ഫോഴ്സ് ആണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. രണ്ട് വിമാനങ്ങളിലായി അറുപതോളം വരുന്ന സേനാ അംഗങ്ങള്‍ എന്‍ജിനീയറിങ് സാമഗ്രികളുമായാണ് എത്തിയത്. ഭോപ്പാലില്‍നിന്നുള്ള മറ്റൊരു സംഘവും കേരളത്തില്‍ എത്തും. 30 പേരുടെ മിലിട്ടറി എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്സ് കോഴിക്കോടെത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെയും ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിങ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസേന കേരളത്തില്‍ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top