തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് പേര് മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നാല് വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതില്‍ ഒരു വീട്ടില്‍ ചടങ്ങ് നടക്കുന്നതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നിവരധി പേര് ഇവിടെ എത്തിയിരുന്നു. കൂടുതല്‍ പേര് മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് ലഭിക്കുന്ന സൂചന. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണ് പൂര്‍ണമായും നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണ് പുറത്ത് കാണുന്നത്. എരുമപ്പെട്ടിക്കടുത്ത് മണ്ണിടിഞ്ഞ് കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ നടക്കുകയാണ്. ഇതോടെ തൃശൂര്‍ ജില്ലയില്‍ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം പത്തായി.
തൃശൂരില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് പേര് മരിച്ചു
By
August 16, 2018 2:38 pm