തൃശ്ശൂര്‍: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം ; ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യബസുകള്‍ പണിമുടക്കും
By
January 16, 2018 7:43 am