Breaking News

ജയരാജന്റെ മന്ത്രിസഭ പ്രവേശനം: അന്തിമ തീരുമാനം തിങ്കളാഴ്ച; ചീഫ് വിപ്പ് സ്ഥാനം സിപിഐയ്ക്ക്

ഇപി ജയരാജന്റെ മന്ത്രിസഭ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. ഉന്നത നേതാക്കള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് ധാരണയായി. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ജയരാജന്റെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. ചികിത്സയ്ക്കായി 19 ന് അമേരിക്കയിലേക്ക് പോകും മുമ്പ് പുന:സംഘടന പൂര്‍ത്തിയാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സിപിഐയ്ക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും. സിപിഐ-സിപിഎം അനൗദ്യോഗിക നേതൃചര്‍ച്ചയിലാണ് തീരുമാനം. ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് 20ന് ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top