Kerala

കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍

ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി. കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുന്നില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരിക്കുകയാണ്.

മരുന്നിനോട് പ്രതികരിക്കാതെയുള്ള ആരോഗ്യ നിലയിലാണിപ്പോള്‍ കരുണാനിധിയുടെ സ്ഥിതി. മക്കളായ അഴഗിരി, സ്റ്റാലിന്‍, കനിമൊഴി എന്നിവര്‍ തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. 94 വയസ്സുകാരനായ കരുണാനിധിയെ ആല്‍വര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ ജൂലൈ 28നാണ് പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top