Latest News

കരുണാനിധി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ കാവേരി ആശുപത്രിയില്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി അന്തരിച്ചു. വൈകിട്ട് ആറ് മണിയോടെ ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ണൂറ്റിനാല് വയസായിരുന്നു. പനിയും അണുബാധയും മൂലം നാളുകളായി ചികിത്സയിലായിരുന്നു.

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി തമിഴ്‌നാട് മാന്‍വര്‍ മന്‍ട്രം എന്ന പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രിയപ്രവേശം നടത്തുന്നത്. നൂറിലേറെ സാഹിത്യകൃതികള്‍ എഴുതിയിട്ടുണ്ട്. കരുണാനിധിയുടെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top