തിങ്കളാഴ്ചത്തെ കുതിപ്പിന് ശേഷം വിപണിയില്‍ ഇന്ന് കാര്യമായ ചലനമൊന്നും ദൃശ്യമായില്ല. മുംബൈ വിലസൂചിക 26.09 നഷ്ടത്തില്‍ 37665.80 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റി 2.35 പോയിന്റ് ഉയര്‍ന്ന് 11389.45 ലാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയെ പ്രതികൂലമായി ഇന്ന് ബാധിച്ചത് വ്യാപാര കരാര്‍ യുദ്ധപ്രശ്നമാണ്.
അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്സ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ക്ക് ബിഎസ്സി ഇന്‍ഡക്സില്‍ വലിയ തിരിച്ചടിയേറ്റു.
രണ്ടാം പാദത്തില്‍ പിഎന്‍ബി 940 കോടി രൂപയുടെനഷ്ടമുണ്ടാക്കിയ റിപ്പോര്‍ട്ട് വന്നതോടെ ഓഹരി വിലയില്‍ 3.8 ശതമാനം വിലകുറഞ്ഞു.
അദാനി പോര്‍ട്സിന്റെ അറ്റാദായത്തില്‍ 9 ശതമാനം ഇടിവുണ്ടായത് മൂലം ഓഹരിവിലയില്‍ 5.2 ശതമാനം വിലയിടിഞ്ഞു.
സെന്‍സെക്സില്‍ നേട്ടം കൊയ്തത് ടാറ്റാ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, വേതാന്ത, ടൈറ്റാന്‍, ഗ്രാസിം, എൈഷര് മോട്ടേഴ്സ് എന്നീ ഓഹരികളാണ്.