തന്റെ പുതിയ ചിത്രമായ ഹെലികോപ്ടര്‍ ഈലെയുടെ ട്രെയിലര്‍ കജോള്‍ പുറത്തിറക്കി. 44ാം പിറന്നാള്‍ ദിനമായ ഞായറാഴ്ചയാണ് ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി കജോള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
#HelicopterEela trailer is here! Film will be everywhere on 7th Sept.https://t.co/ekg6Zd0xVa@ajaydevgn @HelicopterEela @pradeepsrkar #SirshaRay @riddhisen896 @NehaDhupia @ADFFilms @jayantilalgada @saregamaglobal
— Kajol (@KajolAtUN) August 5, 2018
പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഹെലികോപ്റ്റര്‍ ഈലെയില് ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ റിഥി സെന്‍ കജോളിന്റെ മകനായി അഭിനയിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗായികയും സിംഗിള്‍ പേരന്റുമായ കഥാപാത്രത്തെയാണ് കജോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മിതേഷ് ഷായുടേതാണ് രചന. അജയ് ദേവഗണ്‍ ജയന്തിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
അഭിനയ ജീവിത്തിന്റെ കാല് നൂറ്റാണ്ട് തികയ്ക്കാനൊരുങ്ങുകയാണ് കജോള്‍. 1992ല്‍ ബേഗുഡി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കജോളിന്റെ വാണിജ്യ വിജയം നേടിയ ആദ്യ സിനിമ ബാസിഗര്‍ ആയിരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ , കുഛ് കുഛ് ഹോതാ ഹെ, കഭി ഘുശി കഭി ഗം തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ നടിയാണ് കജോള്‍.