Entertainment

അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരുഖിനെ വിവാഹം കഴിക്കുമായിരുന്നോ?ആരാധകന്റെ ചോദ്യത്തിന് കാജോള്‍ പറഞ്ഞത്…

ആരാധകര്‍ക്ക് ഏറെ പ്രീയപ്പെട്ട ബോളിവുഡിലെ പ്രണയജോഡികളാണ് ഷാരുഖ് ഖാനും കാജോളും. അടുത്തിടെ കാജോള്‍ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരത്തില്‍ പങ്കെടുത്തിരുന്നു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി ഉറപ്പുനല്‍കി. ഒരു ആരാധകന്‍ ചോദിച്ച രസകരമായ ചോദ്യത്തിന് രസകരമായി ഉത്തരം പറഞ്ഞിരിക്കുകയാണ് നടി. അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അതിന് ഷാരുഖ് ഖാന്‍ പ്രൊപ്പോസ് ചെയ്താല്‍ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്.

ജീവിതകാലം മുഴുവന്‍ ഷാരുഖ് തനിക്ക് സുഹൃത്ത് ആയിരിക്കുമെന്നും കാജോള്‍ വ്യക്തമാക്കി. അജയ് ദേവ്ഗണിനോടാണ് തനിക്ക് ആദ്യമായി ക്രഷ് തോന്നിയതെന്നും അദ്ദേഹമായിരുന്നു എന്റെ ആദ്യ ആരാധകനെന്നും ആദ്യമായി ഇഷ്ടം തോന്നിയ ആളെ തന്നെയാണ് വിവാഹം കഴിച്ചതെന്നും നടി പറഞ്ഞു. ഷാരുഖ് ഖാന്‍ ആണോ അജയ് ദേവ്ഗണ്‍ ആണോ നായകനായി അഭിനയിക്കുന്നതില്‍ കൂടുതല്‍ നല്ലത് എന്നു ചോദിച്ചപ്പോള്‍ അത് ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു കാജോള്‍ പറഞ്ഞത്. ഷാരുഖുമായി ഇനി ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചോദ്യത്തിന് അത് ഷാരുഖിനോട് തന്നെ ചോദിക്കണമെന്നായിരുന്നു കാജോള്‍ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top