Breaking News

രാഷ്ട്രപതിക്ക് വധഭീഷണി ; ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍

കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയ വ്യക്തി പോലീസ് പിടിയില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് വധഭീഷണിയെത്തിയത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി.

തൃശൂര്‍ സെന്റ് തോമസ് കോളേജ് ശതാബ്ദി ആഘോഷ ചടങ്ങില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. എന്നാല്‍ മദ്യലഹരിയിലായിരുന്നു താന്‍ ഫോണ്‍വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു. പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഇന്നലെയാണു പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെനിന്നു തൃശൂരിലേക്കും തിരിക്കും. നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലും രാഷ്ട്രപതി ദര്‍ശനം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top