Breaking News

കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അശ്വിത്ത് ഉള്‍പ്പെടെ മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം.

മുഴുവന്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്കായി കര്‍ണാടകത്തിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.

അതേസമയം സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top