Breaking News

നിഫ്റ്റി സൂചിക റെക്കാര്‍ഡ് നിലവാരത്തില്‍

ഇതാദ്യമായി നിഫ്റ്റി സൂചിക 11,400 എന്ന റെക്കാര്‍ഡ് നിലയിലെത്തി. ഇന്ന് കാലത്ത് ഓഹരി വ്യാപാം ആരംഭിച്ചപ്പോള്‍ മുതല്‍ വിപണിയില്‍ വന്‍ കുതിപ്പായിരുന്നു.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയേയും അനുകൂലമായി ചലിക്കാന്‍ പ്രേരിപ്പിച്ചത്. ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അവരുടെ കറന്‍സിയായ യുവാന്‍ ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത് ഏഷ്യന്‍ വിപണിയിലും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്തെ നൂറോളം കമ്പനികള്‍ ജൂണിലവസാനിച്ച ആദ്യപാദ ഫലങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്നത് ആകാംക്ഷാ പൂര്‍വമാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്. ഈ ഫലങ്ങള്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന ഓഹരി വ്യാപാരത്തിന്റെ ഗതിമാറ്റി മറിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top