ചെന്നൈ കവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഭേദപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കരുണാനിധി ആശുപത്രി വിടുമെന്ന് ഡി.എം.കെ അറിയിച്ചു. പാര്‍ട്ടിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും ദുരൈ മുരുകന് വ്യക്തമാക്കി. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം രക്ത സമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ജൂലായ് 28 നായിരുന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരുണാനിധിയുടെ ആരോഗ്യനില ഭേദപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍
By
August 5, 2018 11:24 am