Kerala

രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്

ഇതരസംസ്ഥാന തൊഴിലാളികളെ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പാര്‍പ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും.പെരുമ്പാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികമുളള പെരുമ്പാവൂര്‍ മേഖലയിലാണ് അടിയന്തര നടപടികള്‍ തുടങ്ങുക. പെരുമ്പാവൂര്‍ സിഐ ബിജു പൗലോസാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷം പെരുമ്പാവൂരില്‍ മാത്രം 4550 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതാണ്. ഇതേതുടര്‍ന്നാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായത്. ഇതരസംസ്ഥാന തൊഴിലാളിയുടെ കൈയ്യാല്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top