Kerala

പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് മോഹന്‍ലാലിനെതിരെ വക്കീല്‍ നോട്ടീസ്

പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ഖാദി തുണിത്തരങ്ങളുടെ മുഖമുദ്രയായ ചര്‍ക്ക അതുമായി ബന്ധമില്ലാത്ത പരസ്യത്തില്‍ ഉപയോഗിച്ചതിനാണ് മോഹന്‍ലാലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് ഇക്കാര്യം പറഞ്ഞത്.

ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തില്‍ അങ്ങനെയൊരു രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കും. ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താന്‍; ശോഭന ജോര്‍ജ് പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top