കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിനായി ഡല്‍ഹിയിലെത്തിയ പൊലീസ് സംഘത്തിന് വത്തിക്കാന്‍ പ്രതിനിധിയെ കാണാനായില്ല. പ്രതിനിധിയെ കാണാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം.
വൈക്കം ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തിയത്.
മുന്‍കൂര്‍ അനുമതിക്കായി തിങ്കളാഴ്ച അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച ശേഷം സൗകര്യപ്രദമായ സമയം വത്തിക്കാന്‍ കാര്യാലയം അനുവദിക്കും. അപ്പോള്‍ മാത്രമേ പോലീസിന് പ്രതിനിധിയെ കാണാന്‍ സാധിക്കുകയുള്ളൂ.