കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ്സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സിന്റെ കൊച്ചി പാലാരിവട്ടത്തുളള ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം കാജല്‍ അഗര്‍വാള്‍ ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നിര്‍വ്വഹിക്കും.
ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ മൂന്നാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറക്കുന്നത്. ഒരു ലക്ഷം ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമില്‍ 19 രാജ്യങ്ങളില്‍ നിന്ന് സവിശേഷമായി ശേഖരിച്ച ഡെക്കോര്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയുണ്ട്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോണെറ്റ് ഗ്രൂപ്പ് 2010-ല്‍ തുടക്കമിട്ടതാണ് സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്സ്. ആരോഗ്യരക്ഷ, ടെലികോം, ഫിനാന്‍സ്, റീടെയ്ല്‍, ആതിഥേയ വ്യവസായം എന്നീ മേഖലകളിലായി മിഡ്ല്‍ ഈസ്റ്റ്, ഇന്ത്യ, ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ആഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന് ബിസിനസ്സുകളുണ്ട്.
19 രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതും സോളിഡ് വുഡിലുള്ള ഫര്‍ണിച്ചര്‍ അണിനിരത്തുന്നതുമായ ഏകബ്രാന്ഡാണ് സ്റ്റോറീസ്. സോഫകള്‍, ബെഡുകള്‍, മേശകള്‍, കസേരകള്‍, വാര്‍ഡ്രോബുകള്‍ എന്നിവയ്ക്കു പുറമെ ഡൈനിംഗ് റൂം, ലിവിംഗ് റൂം, അടുക്കള എന്നിവയ്ക്കുള്ള ഡിസൈനുകള്‍, ഡെക്കോറുകള്‍ എന്നിവയുടേയും ഹൗസ്കീപ്പിംഗ് ആക്സസറികളുടേയും വിപുലമായ ശേഖരമാണ് സ്റ്റോറീസിലുള്ളത്.