കൊച്ചി : ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തയായ ഗായിക മഞ്ജുഷ വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ വളയംചിറങ്ങര സ്വദേശിയാണ് മഞ്ജുഷ. സുഹൃത്ത് അഞ്ജനയ്ക്കൊപ്പം കാലടിയിലേക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നൃത്തഗവേഷണ വിദ്യാര്‍ത്ഥി കൂടിയായിരുന്നു മഞ്ജുഷ.