പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ വിജയിച്ച പിടിഐ(പാകിസ്ഥാന് തെഹ്രിക് ഇ ഇന്‍സാഫ്) നേതാവ് ഇമ്രാന് ഖാന് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി. ഫോണില്‍ ബന്ധപ്പെട്ടാണ് മോദി അഭിനന്ദിച്ചത്. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍ വേരോടട്ടെയെന്ന് മോദി ആശംസകളറിയിച്ചു. പാകിസ്ഥാനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ഇമ്രാന്‍ഖാന്റെ പിടിഐ തിരഞ്ഞെടുക്കപ്പെട്ടത്.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്രനേരം സംസാരിച്ചുവെന്നോ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നോ വ്യക്തമല്ല.