Kerala

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി ഡാമില്‍ 2398 അടി ജലം എത്തുന്നതോടെ തുറക്കാമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. അണക്കെട്ട് നിയന്ത്രിത അളവില്‍ തുറക്കാനാണ് ഒടുവിലത്തെ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ ട്രയല്‍ റണ്‍ നടത്തിയശേഷമാവും ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായി തുറക്കുക. നാളെ ഡാം തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല എറണാകുളം ജില്ലയിലെ ജനങ്ങള്‍ക്കും പ്രശ്‌നമുണ്ടാവാത്ത നിലയില്‍ മാത്രമേ ഡാം തുറക്കുകയുള്ളൂവെന്നാണ് എംഎം മണി ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയത്. ഇതോടൊപ്പം ഇടമലയാര്‍ ഡാമും നിറയുകയാണ്. മഴ ശക്തമായാല്‍ ഇടമലയാര്‍ ഡാം തുറന്നാല്‍ അത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും. ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ മഴ ഇത്രയധികം ശക്തമാകാന്‍ കാരണമെന്ന് അധികൃതര്‍ സൂചന നല്‍കി.

കൊലുമ്പന്റെ ശവകുടീരത്തില്‍ പൂജ നടത്താന്‍ വൈദ്യുതി മന്ത്രാലയം കൊലുമ്പന്റെ കൊച്ചുമകന്‍ ഭാസ്‌ക്കരന് പണം കൈമാറിയിരുന്നു. ഇടുക്കി ഡാമിനുള്ള സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൂണ്ടിക്കാണിച്ച് കൊടുത്ത ആദിവാസിയായിരുന്നു കൊലുമ്പന്‍. ഡാം തുറക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് കൊലുമ്പന്റെ സമാധിയില്‍ പൂജ നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top