സംവിധായകന് വെട്രിമാരനും ധനുഷും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘വട ചെന്നൈ’യുടെ ടീസര്‍ പുറത്തിറങ്ങി. ധനുഷിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28 നാണ് ടീസര്‍ പുറത്ത് വിട്ടത്.
ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ‘ആടുകളം’ പോലെ വ്യത്യസ്തമായൊരു പ്രമേയവുമായിട്ടാണ് ഈ കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നത്. ചിത്രത്തില്‍ ‘ഗുണ’ എന്ന കഥാപാത്രമായാണ് നടന് എത്തുന്നത്. ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന് തുടങ്ങി വമ്പന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വണ്ടര്ഫുള് ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.