Entertainment

ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു; അമലയും വിജയ്‌യും പിരിയാനുള്ള കാരണം വെളിപ്പെടുത്തി വിജയ്‌യുടെ പിതാവ്

നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവും തമിഴ് നിര്‍മാതാവുമായ അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് മകന്റെ വിവാഹമോചനത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍.

വിജയ്യുമായുള്ള വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായെന്നും അളകപ്പന്‍ പറയുന്നു.

ഇതിനു മുമ്പും വിജയ്യും അമലയും വേര്‍പിരിഞ്ഞതിന്റെ കാരണങ്ങള്‍ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്.
അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top