മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് 33 പേര് മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഡോ. ബാലാസഹേബ് സാവന്ത് കൊങ്കണ്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ 34 ജീവനക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ദാപോളിയില്‍നിന്ന് മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുകയായിരുന്നു സംഘം. അസിസ്റ്റന്റ് ഡയറക്ടര്‍ സാവന്ത് ദേശായി മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം കൊക്കയില്‍നിന്നു പിടിച്ചു കയറി മുകളിലെത്തി പോലീസിലും സര്‍വകലാശാല അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.