Business

ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും

ഓണക്കാലത്ത് ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക്  8 ശതമാനം വരെ വില കുറയും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ചെറിയ സ്‌ക്രീന്‍ ടെലിവിഷന്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ക്കാണ് വില കുറയുന്നത്. ഇത്തരം ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) 28ല്‍ നിന്ന് 18 ശതമാനമായി കുറഞ്ഞതാണ് വില കുറയാന്‍ കാരണമായത്.

” ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറഞ്ഞത് മൂലം 30 ശതമാനം വരെ വില്‍പ്പന വര്‍ധിക്കും. ഓണക്കാലത്ത് വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാവും. എന്നാല്‍ ഏറെ ഡിമാന്റുള്ള 32 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടെലിവിഷന് നികുതിയിളവില്ല. ഇന്നത്തെക്കാലത്ത് 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷനാണ് ആവശ്യക്കാരേറെയുള്ളത്. ഇവയ്ക്കും നികുതിയിളവ് നടപ്പാക്കണം. ” – കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വില്‍പ്പന കേന്ദ്രമായ ബിസ്മിയുടെ ചെയര്‍മാന്‍ വിഎ യൂസഫ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണക്കാലത്ത് കേരളത്തില്‍ ഗൃഹോപകരണ വില്‍പ്പന കുറവായിരുന്നു. മൊത്തം 800 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഈ ഓണക്കാലത്ത് നികുതി കുറഞ്ഞതോടെ 1100 കോടി രൂപയുടെ വില്‍പ്പന ഓണക്കാലത്ത് നടക്കുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.

വന്‍കിട ബ്രാന്‍ഡുകളുടെ ഓണക്കാലത്തെ വില്‍പ്പന ഒരു ടെസ്റ്റ് മാര്‍ക്കറ്റ് കൂടിയാണ്. തുടര്‍ന്നു വരുന്ന രാജ്യത്തെ വിനായക ചതുര്‍ഥി, ദുര്‍ഗാപൂജ, ദസറ, ദീപാവലി നാളുകളില്‍ എങ്ങനെ, ഏത് ഉത്പന്നം വിറ്റഴിക്കണമെന്ന് അന്താരാഷ്ട്ര, ദേശീയ നിര്‍മാതാക്കള്‍ നിശ്ചയിക്കുന്നത് കേരളത്തിലെ ഓണക്കാല വില്‍പ്പനയുടെ കണക്കുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top