പൊതു നിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അപകടകരമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഉത്തരവ്. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫ്ളക്സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്ലക്സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതു നിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ അപകടകരമെന്ന് ഹൈക്കോടതി
By
July 27, 2018 2:19 pm