Business

വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

പുതിയ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി വിപണി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചിക 37,000 വരെ ഉയര്‍ന്നത് അമ്പരപ്പോടെയാണ് നിക്ഷേപകര്‍ നോക്കിക്കണ്ടത്.

നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയിലെ മുന്നേറ്റത്തിന്റെ പ്രധാന കാരണം.

മുംബൈ വില സൂചിക 126 പോയിന്റ് നേട്ടത്തോടെ 36,984ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 35 പോയിന്റ് വര്‍ധിച്ച് 11,167ലാണ് വ്യാപാരമവസാനിപ്പിച്ചത്.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, പവര്‍ ഗ്രിഡ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് മികച്ച മുന്നേറ്റം നിഫ്റ്റിയില്‍ കാഴ്ചവച്ചത്. 3.5 മുതല്‍ 6.5 ശതമാനം വരെ ഉയര്‍ച്ചയാണ് ഈ ഓഹരികളില്‍ കണ്ടത്.

പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടി ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം വിപണിയില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. കിട്ടാക്കടങ്ങള്‍ പരിഹരിക്കാനാണ് ഈ നിര്‍ദേശം. പൊതുമേഖലാ ബാങ്കുകള്‍ക്ക് സഹായകമായ ഈ പദ്ധതി പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില വര്‍ധനയിലും ഇന്ന് പ്രതിഫലിച്ചു.

ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. മിക്ക കമ്പനികളുടേയും ഒന്നാം പാദ ഫലങ്ങള്‍ മികച്ചതായതിനാല്‍ മുന്നേറ്റം തുടരുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top