Latest News

ഇമ്രാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ?

1992ല്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നേടിയ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ഭരണത്തിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ അത് മറ്റൊരു നിയോഗം.

സെലിബ്രിറ്റി , പ്ലേ ബോയ് പ്രതിച്ഛായയുള്ള പുതിയ രാഷ്ട്രീയ നേതാവായ ഇമ്രാന്‍ ഖാനെ പാക് പട്ടാളം പിന്തുണയ്ക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയുടെ കൂടി ഭാഗമാണ്. പാക് പട്ടാളത്തെ പ്രധാനമന്ത്രിമാരുടെ അധികാരപരിധിയിലാക്കാനുള്ള മുന്‍ തീരുമാനങ്ങള്‍ പട്ടാള മേധാവികള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.

ഇന്ത്യാ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന ഇമ്രാന്‍ ഖാന്റെ സമീപനമാണ് പാക് പട്ടാളമേധാവികളുടെ ഇഷ്ട ലിസ്റ്റില്‍ ഖാന്‍ എത്തിപ്പെടാനുള്ള പ്രധാന കാരണം.

1996ല്‍ പിടിഐ പാര്‍ടി സ്ഥാപിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ ഖാന് ജനകീയ പിന്തുണ തീരെ ഉണ്ടായിരുന്നില്ല. അഴിമതി രഹിത ഭരണ സംവിധാനമെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പുകളെ സമീപിച്ച ഈ 65കാരന്‍ സാവധാനം ജനപിന്തുണ നേടി പാകിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലെത്തുകയാണ്.

ലണ്ടന്‍ നൈറ്റ് ക്ലബുകളിലെ സാന്നിധ്യവും പ്ലേബോയ് ഇമേജുമുള്ള ഈ അന്തര്‍ദേശീയ ക്രിക്കറ്റര്‍ പാകിസ്ഥാന്റെ അമരത്ത് എത്തുമ്പോള്‍ ഇന്ത്യയുമായി അത്ര നല്ല ബന്ധം പുലര്‍ത്താന്‍ സാധ്യതയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top