Business

വിപണിയില്‍ ശുഭപ്രതീക്ഷ

വ്യാപാരത്തിലുടനീളം മുന്നേറ്റം പ്രകടമാക്കിയ വിപണിയില്‍ സെന്‍സെക്‌സ് 33 പോയിന്റ് ഉയര്‍ന്ന് 36,858ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 2.30 പോയിന്റ് കുറഞ്ഞ് 11,132ലാണ് ക്ലോസ് ചെയ്തത്.

ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, വേദാന്ത, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നിന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ബാങ്കിങ്, മെറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എഫ്എംസിജി, മേഖലയിലെ ഓഹരികളെല്ലാം നിഫ്റ്റിയില്‍ മുന്നേറ്റം കാഴ്ച വെച്ചു.

ചൊവ്വാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് നിരക്കിലാണ് വ്യാപാരമവസാനിപ്പിച്ചത്. അന്നേദിവസം ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ് 104.34 കോടി രൂപ മൂല്ല്യമുള്ള ഓഹരികള്‍ വാങ്ങിയിരുന്നു. ഇതോടൊപ്പം തദ്ദേശീയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് 513.78 കോടി രൂപയുടെ ഓഹരികളും വാങ്ങി.

ഏഷ്യന്‍ വിപണിയും മെച്ചപ്പെട്ട നിലയിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ ഉണ്ടെങ്കിലും മികച്ച മണ്‍സൂണ്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദനം കൂട്ടുമെന്ന് വിപണിവൃത്തങ്ങള്‍ വിലയിരുത്തുന്നുണ്ട്. കാര്‍ഷികോത്പാദനം വര്‍ധിക്കുന്നത് വ്യവസായ മേഖലയിലും സ്വാഭാവികമായ നേട്ടമുണ്ടാക്കും.

മികച്ച മണ്‍സൂണ്‍ എക്കാലത്തും ഓഹരിവിപണിയുടേയും വഴിതെളിച്ചിട്ടുണ്ട്.

സെന്‍സെക്‌സ് ഈ സെഷനില്‍ റെക്കോര്‍ഡ് നിലവാരമായ 36,947ലും നിഫ്റ്റി 11,157ലും എത്തിയത് നിക്ഷേപകരില്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top