കോട്ടയത്ത് നിന്ന് കാണാതായ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍. ബംഗളൂരു സ്വദേശിയാണ് ജസ്നയോട് സാദൃശ്യമുള്ള വ്യക്തിയെ കണ്ടതായി പൊലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി.
ഇക്കഴിഞ്ഞ ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങി വരുന്നത് കണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ബംഗളൂരു പൊലീസ് വിവരം മംഗലാപുരത്തുണ്ടായിരുന്ന കേരള പൊലീസ് സംഘത്തിന് കൈമാറി. മെട്രോയിലെ സി.സി.ടി.വി ദൃശ്യത്തില്‍ ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി.
ചുരിദാറും കണ്ണടയും ധരിച്ചിട്ടുണ്ട്. മെട്രോയ്ക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ഇതിന്റെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമെ ട്രെയിനില്‍ കണ്ടത് ജെസ്നയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. മാത്രമല്ല. ദൃശ്യങ്ങളിലുള്ളത് ജെസ്നയാണോയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കേണ്ടതുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതായത്.