Latest News

ഗ്രീസിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു

COURTESY: BBC

ഏതന്‍സ്: ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയില്‍ കാട്ടുതീയില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 23 പേര്‍ കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീയില്‍ നിന്ന് രക്ഷപ്പെടാനായി കടലില്‍ ചാടിയ എഴുന്നുറിലധികം പേരെ തീര സംരക്ഷണ സേനയും അഗ്‌നിശമന സേനയും രക്ഷപ്പെടുത്തി.

അതേസമയം കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനാല്‍ തീ അതിവേഗം പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി.

കാട്ടുതീയില്‍പ്പെട്ട നിരവധിപ്പേരെ ഇനിയും കാണാനുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 70 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്ന് ഔദ്യോഗക വൃത്തങ്ങള്‍ അറിയിച്ചു.

Credits: aljazeera

Credits: aljazeera

Credits: aljazeera

Credits: aljazeera

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top