Entertainment

അനാവശ്യ വിവാദം വേണ്ട, മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി; സിനിമാ മന്ത്രി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും. അനാവശ്യമായി വിവാദമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സിനിമാ-സാസ്‌കാരിക മേഖലയിലെ 108 പേര്‍ നല്‍കിയ ഭീമഹര്‍ജി സര്‍ക്കാര്‍ തളളിക്കളഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് മറ്റ് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കേണ്ടതില്ല എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തമിഴ് നടന്‍ പ്രകാശ് രാജ് മോഹന്‍ലാലിനെതിരെ ഒപ്പിട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി പ്രകാശ് രാജ് രംഗത്തുവന്നതോടെയാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറത്തറിഞ്ഞത്. ഇതോടെയാണ് മോഹന്‍ലാലിനെ തന്നെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top